പഴയ നീ, പുതിയതും!
എന്റെ പകൽകിനാവുകളിലേക്ക് സ്ഥിരമായി എത്തിനോക്കാറുണ്ട് നീ..
നിശബ്ദത ഒരു കരിമ്പടം പുതച്ചു മരവിപ്പിൽ നിന്നും ഒളിച്ചു മാറുമ്പോൾ നീ ഉള്ളിലങ്ങനെ നിന്ന് കത്തും.
തനിയെ ഇരിക്കുമ്പോഴെല്ലാം വലം തോളിൽ നിന്റെ കയ്യമരുന്നത് ഞാൻ അറിയാറുണ്ട്.
"ഇനിയെന്ത് " എന്ന എന്റെ സ്ഥിരം ആധിയെ ഇതുംകഴിഞ്ഞുപോകും എന്ന ഒറ്റ നിശ്വാസമാക്കി കരുത്തേകും.
കറുത്തിരുണ്ട ചുരുളൻ മുടിയിൽ കമ്പികൾ കുത്തിഒതുക്കാത്ത നിന്റെ സ്വാതന്ത്ര്യം കണ്ടുഞാൻ അസൂയപ്പെടും..
നിന്റെഇരുളിൽ വിരുന്നു വരുന്ന അക്ഷരക്കൂട്ടിനെ യോർത്തു ഞാൻ നെടുവീർപ്പിടും..
വാക്കിനും നോക്കിനും തലച്ചോറില്ലാത്ത കാലങ്ങളെ വാശിയോടെ ചുംബിക്കും..
സ്വയം വിലക്കാത്ത ഉടയാടകളെ കടൽകാറ്റിനൊപ്പം നൃത്തം വയ്ക്കാനായി വിട്ടുനൽകും..
മണ്ണിന്റെ നനുപ്പും കോടയുടെ തണുപ്പുമുള്ള പച്ചപ്പിൽ നിന്നെ ആർത്തിയോടെ ആലിംഗനം ചെയ്യും..
സ്വപ്നത്തിന്റെ കെട്ടിറങ്ങി മുടി ഭദ്രമായി കെട്ടിച്ചുറ്റി സ്വയംരതിയുടെ ആലസ്യത്തിൽ തിളങ്ങിയ കൃഷ്ണമണികളെ കണ്ണടവട്ടത്തിൽ ഒളിപ്പിച്ചു ജാഗരൂകയാവും...
Prd
Comments
Post a Comment